യുഡിഎഫുമായി സഹകരിക്കാന്‍ പി സി ജോര്‍ജ്; നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ മത്സരിക്കും

PC George against UDF 

യുഡിഎഫുമായി സഹകരിക്കാന്‍ പി സി ജോര്‍ജിന്റെ പാർട്ടിയായ ജനപക്ഷം.  യുഡിഎഫുമായി സഹകരിക്കണം എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. ഇക്കാര്യം നേതാക്കളെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനപക്ഷം അഞ്ച് സീറ്റില്‍ മത്സരിക്കും. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ, ഇരിങ്ങാലക്കുട, പേരാമ്പ്ര സീറ്റുകള്‍ യുഡിഎഫില്‍ ആവശ്യപ്പെടും. പി സി ജോര്‍ജ് വ്യക്തമാക്കി.

മാണി സി കാപ്പന്റെ മുന്നണി മാറ്റം എടുത്തുചാട്ടമാണെന്നും അല്‍പം കൂടി ക്ഷമിച്ച ശേഷം മുന്നണി വിടുന്നതാണ് കാപ്പന് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ജയിച്ച സീറ്റ് കൊടുക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു. അതേസമയം ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാന്‍ ആക്കാന്‍ ധാരണയായെന്നാണ് പുറത്തുവരുന്ന വിവരം. അല്ലെങ്കില്‍ പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നാണ് മിക്ക നേതാക്കളുടെയും ആവശ്യം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് യുഡിഎഫിനെ നയിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. 

content highlights: PC George’s party will contest five seats in the Assembly elections