കോവാക്സിന് ഇന്ത്യയില്‍ അനുമതി നല്‍കരുതെന്ന് ശശി തരൂര്‍

Shashi Tharoor says that covaxin should not be allowed in India

കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകാത്തതിനാൽ ഇന്ത്യയിൽ കോവാക്സിന് അനുമതി നൽകരുതെന്ന് ശശി തരൂർ എംപി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആവശ്യപെട്ടത്.

കോവാക്സിന്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരിശോധന ഇനിയും പൂർത്തിയായിട്ടില്ല. അതു കൊണ്ട് തന്നെ ഇപ്പോൾ അനുമതി നൽകുന്നത് അപകടകരമാണ്. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനന്‍ ഇത് പരിശോധിക്കണം. കോവാക്സിനിന്‍റെ ക്ലിനിക്കല്‍ പരിശോധന കഴിയുന്നത് വരെ അത് പൂര്‍ണമായും ഉപേക്ഷിക്കണമെന്നും ഇതിനിടയിൽ ഇന്ത്യയ്ക്ക് അസ്ട്രസെനെക്ക വാക്സിൻ ഉപയോഗിക്കാമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

കുറച്ച് മുൻപാണ് രാജ്യത്ത് രണ്ട് വാക്സിനുകൾക്കും അനുമതി നൽകി കൊണ്ട് ഉത്തരവിറങ്ങിയത്. കോവിഷീൽഡ്, കൊവാക്സിൻ എന്നിവക്കാണ് അനുമതി നൽകിയിരിക്കുന്നത്. കോവിഷീൽഡ് 70.42 ശതമാനം ഫലപ്രദമാണെന്നാണ് ഡിസിജിഐ വ്യക്തമാക്കുന്നത്.

Content Highlights; Shashi Tharoor says that covaxin should not be allowed in India