ബിഹാറിൽ പതിനൊന്ന് കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജി വെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

congress leader Bharat Singh says many congress leaders in Bihar will leave the party

ബിഹാറിൽ പതിനൊന്ന് കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ നിന്നും രാജി വെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുൻ എംഎൽഎ ഭാരത് സിങ്ങാണ് ഇക്കാര്യം അവകാശപെട്ട് രംഗത്തെത്തിയത്. സംസ്ഥാനത്ത് 19 എംഎൽഎമാരാണ് കോൺഗ്രസിലുള്ളത്. എംഎഎൽഎമാർ ജെഡിയുവിൽ ചേരുമെന്നാണ് ഭാരത് സിങ് പറയുന്നത്. കോൺഗ്രസ് സഭാ കക്ഷി നേതാവ് അജിത് ശർമ്മ അടക്കമുള്ള നേതാക്കൾ പാർട്ടി വിടുമെന്നാണ് സിങ്ങിന്റെ അവകാശവാദം.

സംസ്ഥാന അധ്യക്ഷൻ മദൻ മോഹൻ ത്സാ, രാജ്യസഭാ അംഗം അഖിലേഷ് പ്രസാദ്, മുതിർന്ന കോൺഗ്രസ് നേതാവ് സദാനന്ദ് സിങ് എന്നിവരും രാജിവെക്കുമെന്ന് അദ്ധേഹം പറയുന്നു. കൂടാതെ സദാനന്ദ് സിങ്, മദന്‍മോഹന്‍ ഝാ എന്നിവര്‍ക്ക് എംഎല്‍സി പദത്തില്‍ കണ്ണുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈയിടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി ശക്തിസിങ് ഗോഹിൽ സ്ഥാനത്ത് നിന്ന് ഒഴിവാക്കി നൽകാൻ ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അഭ്യർത്ഥന നടത്തിയത് എന്നാണ് ഗോഹിൽ പറഞ്ഞിരുന്നത്.

Content Highlights; congress leader Bharat Singh says many congress leaders in Bihar will leave the party