കമല ഹാരിസിൻ്റെ വോഗ് കവർ ഫോട്ടോ വിവാദത്തിൽ; വെള്ളപൂശിയതായി ആരോപണം

Controversy surrounds Kamala Harris' first Vogue cover

നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് കമല ഹാരിസ് മുഖചിത്രമായ വോഗിൻ്റെ പുതിയ ലക്കം വിവാദത്തിൽ. കമല ഹാരിസിൻ്റെ ചിത്രം വോഗ് വെളുപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ഉപയോക്താക്കൾ വോഗ് മാഗസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വോഗ് മാഗസിൻ്റെ പുതിയ ലക്കത്തിൽ കമല ഹാരിസിൻ്റെ അഭിമുഖം ഉൾപ്പെടുത്തിയിട്ടുണ്ട്, ഇതിൻ്റെ ഭാഗമായി  തയ്യാറാക്കിയ വോഗ് പതിപ്പിലാണ് കമല ഹാരിസിൻ്റെ രണ്ട് ചിത്രങ്ങൾ ഉൾപ്പെടുത്തിയിക്കുന്നത്. 

പ്രൊഫഷണലിസം ഒട്ടുമില്ലാതെയാണ് വോഗ് കമല ഹാരിസിൻ്റെ ചിത്രം എടുത്തതെന്നും ഒരു സാധാരണ മൊബെെൽ ക്യാമറയിൽ ഫോട്ടോ പകർത്തിയാൽ പോലും ഇതിലും നല്ല ചിത്രങ്ങൾ ലഭിക്കുമെന്നും വിമർശകർ പറയുന്നു. ചിത്രങ്ങൾ വെളുപ്പിച്ചതിലുപരി ഒരു ഇൻഫോർമൽ ബാക്ക് ഗ്രൌണ്ടിൽ ഫോട്ടോ സെറ്റ് ചെയ്തതിനെതിരേയും വിമർശനമുണ്ട്. ഒന്നാമത്തെ ചിത്രത്തിൽ റോസ് നിറത്തിലുള്ള കർട്ടനാണ് ബാക്ക് ഗ്രൌണ്ടിൽ സെറ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിനെതിരെയാണ് കൂടുതൽ വിമർശനങ്ങളും ഉയരുന്നത്. 

പ്രശസ്ത ബ്ലാക്ക് ഫോട്ടോഗ്രാഫറായ ടെയിലർ മിച്ചെല്ലാണ് ഫോട്ടോയെടുത്തത്. ‘അമേരിക്കൻ ചരിത്രം സൃഷ്ടിക്കുകയായിരുന്നു ആദ്യ സ്റ്റെപ്പ്. ഇനി ഹാരിസിന്, മുറിവേറ്റതും പ്രതിസന്ധിയിൽ അകപ്പെട്ടതുമായ അമേരിക്കയെ മുന്നോട്ട് നയിക്കുക എന്ന മഹത്തായ ദൌത്യം കൂടിയുണ്ട്’ എന്ന് പറഞ്ഞാണ് വോഗ് രണ്ട് കവർ ഫോട്ടോയും ഷെയർ ചെയ്തത്. 

content highlights: Controversy surrounds Kamala Harris’ first Vogue cover