‘തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്; കസ്റ്റംസിനെതിരെ ഇടത് അനുകൂല സംഘടന

Secretariat Employees Association Against Customs

കസ്റ്റംസിനെതിരെ സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ. കേന്ദ്ര സർക്കാരിനും കസ്റ്റംസിനുമെതിരെ രൂക്ഷ വിമർശനവുമായി ‘തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ് എന്ന തലക്കെട്ടോടെ ലഘുലേഖ പുറത്തിറക്കി. അസി. കമ്മീഷണർ ലാലുവിൻ്റെ പേരെടുത്ത് പറഞ്ഞാണ് വിമർശനം. അസിസ്റ്റൻ്റ് പോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും സംഘടന ആരോപിക്കുന്നു. 

സെക്രട്ടറിയേറ്റിനെയും ജീവനക്കാരേയും പ്രതിക്കൂട്ടിലാക്കാൻ കേന്ദ്രം നിരന്തരം ശ്രമിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനിടയിൽ സർക്കാരിനെ കരിവാരിതേക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ കസ്റ്റംസിൻ്റെ ഭാഗത്തുനിന്നുണ്ടായി. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകുമെന്നും ലഘുലേഖയിലുണ്ട്. സെക്രട്ടറിയേറ്റിലെ ജീവനക്കാർക്കെതിരെ അന്യായമായി ഉയരുന്ന കെെകൾ പിന്നീടിവിടെ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താനുള്ള പ്രസ്ഥാനമാണ് എംപ്ലോയീസ് അസോസിയേഷൻ എന്നും ജീവനക്കാരുടെ ആത്മാഭിമാനത്തെ തകർക്കുന്ന അന്വേഷണ ഏജൻസികളുടെ ഏത് നടപടികളേയും ഒറ്റക്കെട്ടായി ചെറുക്കുമെന്നും ലഘുലേഖയിൽ പറയുന്നു. 

content highlights: Secretariat Employees Association Against Customs