റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്സിന് സ്വീകരിച്ചത് ഒന്നര ലക്ഷത്തിലധികം ആളുകളെന്ന് റിപ്പോര്‍ട്ട്. 1,78,000 ആളുകള്‍ വാക്സിന് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി വ്യക്തമാക്കി. രാജ്യത്ത് രോഗവ്യാപന തോട് കുറഞ്ഞിരുന്നെങ്കിലും ആളുകളില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് വൈറസ് വ്യാപനം പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് സൗദി മന്ത്രാലയത്തിന്റെ ലക്ഷ്യം.
രാജ്യത്ത് നിലവില്‍ 97.6 ശതമാനം കുറവ് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതോടൊപ്പം കൊവിഡ് മരണങ്ങളും 91.4 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സൗദി സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഭാഗമായാണ് രോഗ വ്യാപനത്തില്‍ ഇത്ര കുറവ് രോഖപ്പെടുത്താന്‍ കഴിഞ്ഞതെന്നും ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. രാജ്യത്തെ രോഗവ്യാപനത്തില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ സ്ഥിരത കൈവരിക്കുകയും പിന്നീട് ക്രമാതീതമായി കുറയുകയും ചെയ്തിരുന്നു.
Content Highlight: Saudi takes over 1,78,000 lakhs Covid vaccine