ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രതിഷേധങ്ങള്‍ റിപ്പബ്ലിക് ദിന പരേഡിനെ ബാധിക്കില്ലെന്ന് കര്‍ഷക സംഘടന നേതാക്കള്‍. റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ റാലി ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ മാത്രമായിരിക്കും നടക്കുകയെന്നും കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചു. ചെങ്കോട്ടയില്‍ സമരം നടത്താന്‍ ഉദ്ധേശിക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കി.
കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഡല്‍ഹി പൊലീസ് മുഖേനയാണ് കേന്ദ്രം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതേ സമയം, റിപ്പബ്ലിക് ദിനത്തിന്റെ തലേന്നുതന്നെ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിച്ചേരാന്‍ കര്‍ഷകരോട് ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Farmers Protest- Republic Day tractor rally only at Delhi border- Farmer union