സിനിമയിലെ അഭിനേതാക്കൾക്ക് പ്രതിഫലം നല്‍കിയില്ല; രാം ഗോപാൽ വർമയ്ക്ക് ആജീവനാന്ത വിലക്ക്

Ram Gopal Varma banned by artist's union for non-payment of ₹1.25 cr dues

സിനിമയിൽ ഒപ്പം പ്രവർത്തിച്ച അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകാത്തതിൻ്റെ പേരിൽ സംവിധായകൻ രാം ഗോപാൽ വർമയ്ക്ക് ആജീവനാന്ത വിലക്ക്. സിനിമ സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇന്ത്യൻ സിനി എംപ്ലോയീസ് ആണ് വിലക്കേർപ്പെടുത്തിയത്. 1.25 കോടിയിലധികം രൂപ പ്രതിഫലമായി നൽകാനുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

പണം നൽകാനായി നിരവധി കത്തുകൾ അയച്ചെങ്കിലും അവ കെെപ്പറ്റാൻ സംവിധായകൻ തയ്യാറായിരുന്നില്ലെന്നാണ് സംഘടന പറയുന്നത്. ഇദ്ദേഹവുമായി തുടർന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്നും ഈക്കാര്യം മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു.

വിവാദങ്ങൾക്കിടയിലും തൻ്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ. ദാവൂദ് ഇബ്രാഹിമിൻ്റെ ജീവിതം പ്രമേയമാക്കികൊണ്ടുള്ളതാണ് പുതിയ ചിത്രം. ലോക്ക്ഡൌൺ തുടങ്ങിയതിന് ശേഷം പത്തോളം സിനിമകളാണ് രാം ഗോപാൽ വർമ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്. ത്രില്ലർ, നേക്കഡ്, പവർസ്റ്റാർ, മർഡർ, ക്ലെെമാക്സ്, 12ഒ ക്ലോക്ക്, ദിഷ എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്. 

content highlights: Ram Gopal Varma banned by artist’s union for non-payment of ₹1.25 cr dues