കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണ പരാജയം; വി മുരളീധരൻ

union minister v Muraleedharan has said that the state has completely failed in the defense of covid

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണമായി പരാജയപെട്ടുവെന്ന് കേന്ദ്ര മന്ത്രി വി മരളീധരൻ. മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്നും വി മുരളീധരൻ കുറ്റപെടുത്തി.

കൊവിഡിനെ പ്രതിരോധിച്ചുവെന്ന അവകാശവാദവുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമാണ് സ്ഥിതി വഷളാക്കിയതെന്നും മുരളീധരൻ ആരോപിച്ചു. സംസ്ഥാനത്ത് കൊവിഡിനെ നിലംപരിശമാക്കിയെന്നാണ് പിആർ ഏജൻസികളെ കൂട്ടു പിടിച്ച് സർക്കാർ നടത്തിയ പ്രചരണമെന്നും എന്നാൽ യാഥാർത്ഥ്യം ഇപ്പോഴാണ് വ്യക്തമായതെന്നും മരുളീധരൻ പരിഹസിച്ചു.

Content Highlights; union minister v Muraleedharan has said that the state has completely failed in the defense of covid