സൗദി അറേബ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിൻ ക്ലിനിക്കൽ ട്രയലിന് അനുമതി കാത്ത് നിൽക്കുകയാണ്. ഇതിനായുള്ള അനുമതി ബന്ധപെട്ട വകുപ്പുകൾ പരിശോധനക്ക് ശേഷം നൽകുന്നതായിരിക്കും. സൊദിയിൽ വികസിപ്പിച്ച കോവിഡ് വാക്സിന്റെ പ്രീ ക്ലിനിക്കൽ പഠനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതിന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അനുമതി നൽകിയാൽ ക്ലിനിക്കൽ പരീക്ഷണത്തിലേക്ക് കടക്കും വാക്‌സിൻ പരീക്ഷണത്തിന് നേതൃത്വം നൽകുന്ന സംഘ തലവനും എപ്പിഡെമിയോളജി പ്രൊഫസറുമായ ഡോ: ഇമാൻ അൽ മൻസൂറിന് കീഴിലാണ് ശ്രമങ്ങൾ പുരോഗമിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയമാണ് വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ഫണ്ട് നൽകുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് മെഡിക്കൽ കൺസൾട്ടേഷനും ഇമാം അബ്ദുൾറഹ്മാൻ ബിൻ ഫൈസൽ സർവകലാശാലയും സംയുക്തമായാണ് വാക്‌സിൻ വികസിപ്പിക്കുന്നത്. കോശങ്ങൾക്കുള്ളിൽ പ്രോട്ടീൻ നിർമ്മിക്കുന്നതിനാണ് വാക്സിൻ ശരീരത്തിന് നൽകുന്നത്. ഇത് എസ് ആന്റിജന് പ്രത്യേക പ്രതിരോധശേഷി ഉത്പാദിപ്പിക്കാൻ ശരീരത്തെ ഉത്തേജിപ്പിക്കുന്നുവെന്ന തിയറിയിലാണ് വാക്‌സിന്റെ പ്രവർത്തനം. ക്ലിനിക്കൽ ട്രയൽ പൂർത്തിയായാൽ വാക്സിൻ ഉപയോഗത്തിനായി പുറത്തിറക്കാനാകും.
Content Highlights; Saudi Arabia covid vaccine into a clinical trial