സംസ്ഥാനത്തെ ബിജെപി നേതാക്കളിൽ 90 ശതമാനവും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് സംവിധായകനും നടനുമായ മേജർ രവി. തനിക്കെന്ത് കിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. മസില് പിടിച്ച് നടക്കാൻ മാത്രം ഇവർക്ക് കഴിയുകയുള്ളുവെന്നും രാഷ്ട്രീയം, ജീവിതമാർഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കൾ എന്നും മേജർ രവി ആരോപിച്ചു.
താഴെത്തട്ടിലുള്ള ജനങ്ങളെ നേതാക്കൾ തിരിഞ്ഞുനോക്കാറില്ല. ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബിജെപി നേതാക്കൾ പറഞ്ഞാൽ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മേജർ രവി വ്യക്തമാക്കി. ഇത്തവണ ഒരിടത്തുപോലും ബിജെപി നേതാക്കൾക്ക് വേണ്ടി പ്രസംഗിക്കാൻ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
content highlights: Major Ravi against Kerala BJP leaders