കേന്ദ്ര സർക്കാരിൻ്റെ പാട്രിയോട്ടിസം ഫിലിം ഫെസ്റ്റിവലിൽ മോഹൻലാൽ- മേജർ രവി ചിത്രം ‘1971 ബിയോണ്ട് ബോർഡേഴ്സ്’

Patriotism film festival

ദേശസ്നേഹം പ്രമേയമാക്കിയുള്ള സിനിമകളുടെ ഓൺലെെൻ സ്ട്രീമിംഗ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. നാഷനൽ ഫിലിം ആർക്കെെവ് ഓഫ് ഇന്ത്യ, ഓഗസ്റ്റ് 7 മുതൽ 21 വരെയാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് നടത്തുക. സിനിമാസ് ഓഫ് ഇന്ത്യ എന്ന വെബ് സെെറ്റിലൂടെയായിരിക്കും ചിത്രങ്ങൾ പ്രദർശിപ്പിക്കുക. മേജർ രവി സംവിധാനം ചെയ്ത ‘1971 ബിയോണ്ട് ബോർഡേഴ്സ്’ എന്ന ചിത്രമായിരിക്കും മലയാളത്തിൽ നിന്നും സ്ട്രീം ചെയ്യുന്നത്. 

മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍-മേജര്‍ രവി ചിത്രം 1971, കേന്ദ്രസര്‍ക്കാരിന്റെ പാട്രിയോട്ടിസം ഫിലിം ഫെസ്റ്റിവല്‍

2020ലെ സ്വാതന്ത്ര്യ ദിനഘോഷത്തിൻ്റെ ഭാഗമായാണ് ദേശസ്റ്റേഹം പ്രമേയമാക്കിയുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നതെന്ന് വാർത്തവിതരണ മന്ത്രാലയം അറിയിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരിൽ രാജ്യസ്റ്റേഹം ഉണർത്തുന്നതിനാണ് ഇത്തരത്തിലൊരു ഫെസ്റ്റിവൽ നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ശ്യാം ബെനഗലിൻ്റെ ഗാന്ധി സേ മഹാത്മാ തക്, ബിമല്‍ റോയിയുടെ ഉദായര്‍ പാദേ, മണിരത്‌നം ചിത്രം റോജ, രാജ്കുമാര്‍ സന്തോഷിയുടെ ദ ലെജന്‍ഡ് ഓഫ് ഭഗത് സിംഗ് , റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധി എന്നീ സിനിമകളും ഫെസ്റ്റിവലിലുണ്ട്. 

മേജർ രവി സംവിധാനവും രചനയും നിർവഹിച്ച 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. 1971ലെ ഇന്തോ പാക് യുദ്ധമായിരുന്നു സിനിമയുടെ പ്രമേയം. 2017 ഏപ്രില്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ പരാജയമായിരുന്നു.

content highlights: Patriotism film festival