2020 ൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്ത പത്ത് സൌത്ത് ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ മോഹൻലാലും

Mohanlal enters ‘most tweeted about’ south Indian actor list

2020 ൽ ഏറ്റവുമധികം ട്വീറ്റ് ചെയ്യപെട്ട പത്ത് സൌത്ത് ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് മലയാളികളുടെ പ്രിയ താരം മോഹൻ ലാൽ. പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് മോഹൻലാലിന്റെ സ്ഥാനം. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു താരം പട്ടികയിൽ ഇടം പിടിക്കുന്നത്.

തെലുങ്ക് സിനിമ താരം മഹേഷ് ബാബുവാണ് 2020 ൽ ഏറ്റവും അധികം ആളുകൾ ട്വീറ്റ് ചെയ്ത പുരുഷ ചലച്ചിത്ര താരം. പവൻ കല്യാൺ, വിജയ്, ജൂനിയർ എൻടിആർ, തരക്, സൂര്യ, അല്ലു അർജുൻ, രാം ചരൺ, ധനുഷ് എന്നിവരോടൊപ്പമാണ് മോഹൻലാലും ഇടം പിടിച്ചത്. കീർത്തി സുരേഷ്, തപ്സി തന്നു, കാജൾ അഗർവാൾ, തമന്ന, തൃഷ, ശ്രുതി ഹാസൻ, രാകുൽ പ്രീത്, പൂജ ഹെഗ്ഡെ എന്നിവരാണ് ഏറ്റവുമധികം ട്വീറ്റ് ചെയ്യപെട്ട സൌത്ത് ഇന്ത്യൻ വനിതാ താരങ്ങൾ.

Content Highlights; Mohanlal enters ‘most tweeted about’ south Indian actor list