ഇന്ത്യയില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കൊവിഡ് വാക്സിന് കയറ്റുമതിക്ക് തുടക്കം കുറിച്ചു. ആസ്ട്രാസെനക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്നു വികസിപ്പിച്ച് പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉല്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിനാണ് ഇന്ത്യയില്‍നിന്ന് മറ്റു രാജ്യങ്ങളിലെത്തുന്നത്. ബ്രസീലിനും മൊറോക്കോയ്ക്കുമുള്ള ആദ്യ കണ്സൈന്മെന്റുകളാണ് ഇന്ന് അയച്ചത്. ഈ ആഴ്ച ആദ്യം ഭൂട്ടാന്, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍ ഉള്‍പ്പെടെ അയല്‍ രാജ്യങ്ങളിലേക്ക് കോവിഷീല്‍ഡ് സൗജന്യമായി അയച്ചിരുന്നു. മറ്റു രാജ്യങ്ങള്‍ക്ക് വിലയ്ക്കാണ് വാക്സിന് നല്‍കുന്നത്.
കോവിഷീല്‍ഡ് വാക്സിനായി 92 രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇവരില്‍ പലരും ഓര്‍ഡര്‍ നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യയില്‍ വിതരണം തുടങ്ങിയശേഷം വാക്സിന് കയറ്റുമതി എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ മാസം 16ന് രാജ്യത്ത് വാക്സിന് വിതരണം ആരംഭിച്ചിരുന്നു. ബ്രസീല്‍, മൊറോക്കോ രാജ്യങ്ങള്‍ക്കു പിന്നാലെ ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നിവിടങ്ങളേക്കായിരിക്കും അടുത്ത കണ്സൈന്മെന്റുകള് അയക്കുക. വാക്സിനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി 20 ലക്ഷം വാക്സിന് ഡോസിന്റെ കരാറിലാണ് ബ്രസീല്‍ ഒപ്പിട്ടിരിക്കുന്നത്.
content highlights: India Starts Commercial Covid Vaccine Exports Today