ചെങ്കോട്ടയിൽ പതാക സ്ഥാപിച്ച് കർഷകർ; ചരിത്ര പ്രതിഷേധത്തിന് സാക്ഷിയായി തലസ്ഥാന നഗരം

Farmers Enter Red Fort, Clash With Police As India Celebrates Republic Day 

കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കർഷകർ നടത്തിയ ട്രാക്ടർ റാലി ചെങ്കോട്ടയിലെത്തി. ചെങ്കോട്ടയിലെത്തിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ഇവിടെ കർഷ സംഘടനകളുടെ കൊടികൾ കർഷകർ ഉയർത്തി. വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി കർഷകർ ചെങ്കോട്ടയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും രാം ലീല മെെതാനിയിലേക്കും ഇന്ത്യാ ഗേറ്റിലേക്കും മാർച്ച് തുടരുമെന്ന വിവരമാണ് ഇവർ പങ്കുവെയ്ക്കുന്നത്.

തലസ്ഥാന നഗരിയിൽ വ്യാപകമായി കർഷകരുടെ പ്രതിഷേധം അരങ്ങേറുകയാണ്. പ്രഗതി മെെതാനിയിലും രാജ്ഘട്ടിലും കർഷകരെത്തിയിട്ടുണ്ട്. സീമപൂരിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലും അവർ സ്ഥാപിച്ച തടസങ്ങളുമൊക്കെ ഭേദിച്ചാണ് കർഷകർ ഡൽഹിയിലേക്ക് കടന്നത്. കനത്ത ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് വെടിയുതിർത്തു. വെടിയേറ്റ് ഒരു കർഷകൻ മരിച്ചതായാണ് കർഷക സംഘടനകൾ നൽകുന്ന വിവരം. ചിലയിടങ്ങളിൽ കർഷകരെ ഓടിച്ചിട്ടടിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു.

content highlights: Farmers Enter Red Fort, Clash With Police As India Celebrates Republic Day