കൊവിഡിനെതിരായ രണ്ടാംഘട്ട വാക്സിൻ സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. അമേരിക്കൻ ജനതാ വാക്സിൻ സ്വീകരിക്കണമെന്നും വൈസ് പ്രസിഡന്റ് ആവശ്യപെട്ടു. ‘നിങ്ങളുടെ അവസരം വരുമ്പോൾ എല്ലാവരും വാക്സിൻ സ്വീകരിക്കണം. അത് നിങ്ങളുടെ ജീവൻ രകിഷിക്കും’ എന്നും കമലാ ഹാരിസ് അഭിപ്രായപെട്ടു.
കഴിഞ്ഞ ഡിസംബർ 29 നായിരുന്നു കമല ഹാരിസ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. തന്റെ ഭരണത്തിന്റെ ആദ്യ 100 ദിവസത്തിനുള്ളിൽ 10 കോടി അമേരിക്കക്കാർക്ക് വാക്സിൻ നൽകണമെന്നതാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ദിവസവും 10 ലക്ഷം ആളുകൾക്കാണ് രാജ്യത്ത് കൊവിഡ് വാക്സിൻ നൽകുന്നത്.
Content Highlights; Kamala Hariss receives the second dose of covid vaccine