ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തെ തുടര്‍ന്ന് സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഒഴിപ്പിക്കാന്‍ ശ്രമം. ഒരു സംഘം ആളുകളെത്തിയാണ് കര്‍ഷകരുടെ ടെന്റ് പൊളിക്കാനുള്ള ശ്രമം നടത്തിയത്. ഇതേ തുടര്‍ന്ന് കര്‍ഷകരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു.
കര്‍ഷക സംഘടനകള്‍ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്നും ദേശീയ പതാകയെ അപമാനിച്ചെന്നും കാണിച്ചായിരുന്നു ഒരു സംഘം ആളുകള്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചത്. മേഖലയില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പ്രദേശവാസികള്‍ എന്നവകാശപ്പെട്ടെത്തിയവരുടെ ആരോപണം. കര്‍ഷകരുടെ ടെന്റുകള്‍ പൊളിച്ച് നീക്കാനായിരുന്നു പ്രതിഷേധവുമായെത്തിയവരുടെ ശ്രമം.
സ്ഥലത്ത് പ്രതിഷേധം ആരംഭിച്ചതോടെ കര്‍ഷകരും സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശിയും കണ്ണീര് വാതകം പ്രയോഗിച്ചുമാണ് സംഘര്‍ഷക്കാരെ നേരിട്ടത്. സ്ഥലത്ത് വലി പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്.
Content Highlights: Group of people gather at Singhu border demanding area be vacated