വസ്ത്രം മാറാതെ സ്പർശിക്കുന്നത് പീഡനമാകില്ലെന്ന വിവാദ വിധി പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥിരപ്പെടുത്തില്ല; സുപ്രീം കോടതി

Supreme Court Collegium withdraws recommendation to make Bombay High Court judge permanent

പോക്സോ കേസുകളിൽ വിവാദ വിധികൾ പുറപ്പെടുവിച്ച ബോംബെ ഹെക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ. വി. ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം പിൻവലിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നാംഗ കൊളാജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനായി ജനുവരി 20ന് കേന്ദ്ര സർക്കാരിനയച്ച ശുപാർശ തിരിച്ചുവിളിച്ചത്.

ചർമത്തിൽ നേരിട്ട് സ്പർശിക്കാതെ ശരീരത്തിൽ മോശം രീതിയിൽ പിടിക്കുന്നത്  ലെെംഗിക പീഡനമാകില്ലെന്നടക്കമുള്ള ഉത്തരവുകളാണ് ഇവർ പുറപ്പെടുവിച്ചത്. പോക്സോ കേസുകളിൽ ഒരാൾച്ചക്കിടെ മൂന്ന് വ്യത്യസ്ത കേസുകളിൽ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ഈക്കാര്യം ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് സുപ്രീം കോടതി വിധി സ്റ്റേ ചെയ്തിരുന്നു.

2019 ഫെബ്രുവരിയിലാണ് ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ ബോംബെ ഹെെെക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിച്ചത്. 2007ൽ ജില്ലാ ജഡ്ജിയായാണ് അവർ ജുഡീഷ്യൽ ജീവിതം ആരംഭിച്ചത്. 

content highlights: Supreme Court Collegium withdraws recommendation to make Bombay High Court judge permanent