സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ധാക്കണമെന്നാവശ്യപെട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ്കേരള ഘടകം സുപ്രിംകോടതിയില്‍ റിട്ട ഹര്‍ജി ഫയല്‍ ചെയ്തു. സംവരണം 50 ശതമാനത്തി അധിമാകരുത് എന്ന സുപ്രിംകോടതി വിധിയുടെ ലംഘനമാണ് പുതിയ ഭേദഗതിയെന്നും റിട്ട് ഹര്‍ജിയി പറയുന്നു.
സാമ്പത്തിക സംവരണം ഏര്‍പെടുത്തിയപ്പോള്‍ കേരളത്തില്‍ ഉള്‍പെടെ റാങ്ക് പട്ടികയില്‍ വളരെ പിന്നിലുള്ള മുന്നോക്ക വിഭാഗത്തിനും പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നുവെന്നും ഹര്‍ജിയിലുണ്ട് സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമല്ലെന്ന് ചൂണ്ടിക്കാട്ടി ജമാഅത്തെ ഇസ്ലാമി ഹിന്ദ് കരള ഘടകത്തിന് വേണ്ടി ഹിറ സെന്റര്‍ ജനറല്‍ മാനേജര്‍ വിടി അബ്ദുള്ള കോയ തങ്ങളാണ് സുപ്രിം കാടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും, സര്‍ക്കാര്‍ നിയമനങ്ങളിലും പത്ത് ശതമാനം സംവരണം കേരള സര്‍ക്കാര്‍ ഏര്‍പെടുത്തിയിരുന്നു
Content Highlights; Jamat e Islami in Supreme Court Economic Reservation