ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. കര്‍ഷകരുടെ ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും സര്‍വ്വകക്ഷി യോഗത്തില്‍ മോദി പറഞ്ഞു.
"I want to reiterate what Narendra Singh Tomar told farmers. He said – we've not reached to consensus but we're giving you (farmers) the offer & you may go & deliberate. He told farmers that he was just a phone call away," PM Modi told the all-party meeting, as per sources. (1/2) https://t.co/SQTZFT7ch0 pic.twitter.com/XYcbUXScvs
— ANI (@ANI) January 30, 2021
കര്‍ഷക സമരം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, തൃണമൂല്‍ നേതാവ് സുദീപ് ബന്ധോപാധ്യായ, ശിവസേന എം.പി. വിനായക റൗട്ട് തുടങ്ങിയവര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തിരുന്നു. കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
സമവായത്തിലെത്തിയിട്ടില്ലെങ്കിലും കര്‍ഷകര്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഏത് സമയത്തും കര്‍ഷകര്‍ക്ക് സര്‍ക്കാരിനെ സമര്‍പ്പിക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: Farmers protest- Farmers can approach at any time, ready for talks- PM Modi