കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ഗൂഗിള്‍ അടക്കമുള്ള ടെക് ഭീമന്‍മാരെ സമീപിച്ചു. പ്രതിഷേധ പരിപാടികള്‍ തയ്യാറാക്കിയ അക്കൗണ്ടിന്റെ വിശദാംശങ്ങളാണ് പൊലീസ് തേടിയത്.
പ്രതിഷേധ പരിപാടികളില്‍ രണ്ട് ഇമെയില്‍ ഐഡി, ഒരു ലിങ്ക്, ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവ പ്രതിപാദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും പൊലീസ് അതാത് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിവരങ്ങള്‍ തേടി.സംഭവവുമായി ബന്ധപ്പെട്ട് മുന്നൂറിലധികം ട്വിറ്റര്‍ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
അടുത്ത ആഴ്ച ആഹ്വാനംചെയ്ത ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നിലെ സമരവും പൊലീസ് നിരീക്ഷിക്കും.
Content Highlight: Greta Thunberg’s Toolkit: Delhi Police Approach Tech Giants