വാക്സിനേഷന് ഡ്രൈവിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും. 11നു കുത്തിവയ്പ് ആരംഭിച്ച് 13നു പൂര്‍ത്തിയാക്കും. സംസ്ഥാനത്ത് ഇതുവരെ 3,30,775 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് -19 വാക്സിന് ലഭ്യമാക്കിയതോടെ വാക്സിനേഷന് ഡ്രൈവിന്റെ ആദ്യ ഘട്ടം അന്തിമഘട്ടത്തിലാണിപ്പോൾ.
കൊവിഡ് മുന്‍നിര പോരാളികളായ ആശാ, അംഗന്‍വാടി ജീവനക്കാര്‍, പൊലീസും അനുബന്ധ സേവനങ്ങളും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവർ രണ്ടാം ഘട്ടത്തിലെ ആദ്യ ഡോസ് വാക്സിന് ഇന്ന് സ്വീകരിക്കാന്‍ തുടങ്ങും. ഇവരുടെ റജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായി.
ആദ്യ ഘട്ടത്തില്‍ വാക്സീന് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് വാക്സിനേഷന് ഈ മാസം 15നു ശേഷം ആരംഭിക്കും. അതിനു മുന്‍പ് കൊവിഡ് മുന്നണിപ്പോരാളികളുടെ വാക്സിനേഷന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഇതിനായി പരമാവധി വാക്സിനേഷന് കേന്ദ്രങ്ങളും തയാറാക്കും. മാര്‍ച്ചില്‍ മൂന്നാം ഘട്ട വാക്സിനേഷന് ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.
content highlights: a vaccine for front line workers from today