രാജ്യത്തെ ടോൾ പ്ലാസകൾ ഒരു വർഷത്തിനകം ഇല്ലാതാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

'All toll booths will be removed from India within a year': Nitin Gadkari

രാജ്യത്തെ ടോൾ പ്ലാസകൾ ഒരു വർഷത്തിനകം ഇല്ലാതാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പകരം ജിപിഎസ് ബന്ധിത ടോൾ പിരിവ് സംവിധാനം നിലവിൽ വരുമെന്ന് മന്ത്രി പാർലമെന്‍റില്‍ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ടോൾ ബൂത്തുകളും നീക്കുമെന്ന് ഞാൻ സഭയ്ക്ക് ഉറപ്പു നല്‍കുന്നു . ജി‌പി‌എസിനെ അടിസ്ഥാനമാക്കി ടോൾ പിരിവ് നടത്തുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്നും കേന്ദ്രമന്ത്രി ലോക്സഭയില്‍ പറഞ്ഞു.

അടുത്തിടെ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ എല്ലാ ടോള്‍ ബൂത്തുകളിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. എല്ലാ വാഹനങ്ങളിലും ഫാസ്ടാഗും നിര്‍ബന്ധമാക്കിയിരുന്നു. 93 ശതമാനം വാഹനങ്ങളും ഇപ്പോള്‍ ഇതുവഴിയാണ് ടോള്‍ നല്‍കുന്നത്. സ്ക്രോപ്പേജ് പോളിസി പ്രകാരം പുതിയ വാഹനം വാങ്ങുന്നവർക്ക് 5 ശതമാനം റിബേറ്റ് അനുവദിക്കുമെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു.

Content Highlights; ‘All toll booths will be removed from India within a year’: Nitin Gadkari