റോബര്‍ട്ട് വാദ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി ഹൈക്കോടതിയെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇഡി സമീപിച്ചിരിക്കുന്നത്. വിചാരണകോടതിയാണ് വദ്രയ്ക്ക് ജാമ്യം അനുവദിച്ചത്.

ലണ്ടനിലെ ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയാണ 1.9 ബില്യണ്‍ ബ്രീട്ടിഷ് പൗണ്ടിന് വാങ്ങിയ ബ്രയസ്റ്റണിലെ വസ്തു 2010 ല്‍ അതേ വിലക്ക് വില്‍പ്പന നടത്തിയത്. വസ്തുവില്‍ 69,500 പൗണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും വില്‍പ്പനയില്‍ അത് ഈടാക്കിയില്ല. നവീകരണത്തിന് പണം മുടക്കിയത് റോബര്‍ട്ട് വദ്രയാണെന്നും സഞ്ജയ് ഭണ്ഡാരി ബിനാമിയാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലതവണ ചോദ്യം ചെയ്തിരുന്നു.