വിഭജനത്തിന് ശേഷമുള്ള ആന്ധ്രാപ്രദേശിന്റെ രണ്ടാം മുഖ്യമന്ത്രിയായി വൈ.എസ്.ജഗന്മോഹന് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡയ്ക്ക് സമീപം ഐജിഎംസി സ്റ്റേഡിയത്തില്‍ നടന്ന പ്രൗഡ ഗംഭീരമായ പൊതു ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.175 സീറ്റുള്ള സംസ്ഥാനത്ത് 151 സീറ്റുകള്‍ നേടി വന്‍ ഭൂരിപക്ഷത്തോടെയാണ് ജഗന്റ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്.
ആന്ധ്രാവിഭജനത്തിന് ശേഷം ആദ്യ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിനെ തോല്‍പ്പിച്ചു കെണ്ടാണ് ജഗന് അധികാരത്തിലേറുന്നത്. ആകെയുള്ള 25ല്‍ 22 സീറ്റും നേടി ലോക്സഭാ തെരഞ്ഞെടുപ്പിലും വന്‍നേട്ടമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയത്.ജഗന്മോഹന് റെഡ്ഡി മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന്റെ കാബിനറ്റ് അംഗങ്ങള്‍ ജൂണ്‍ ഏഴാം തീയതിയോടെയാകും സത്യപ്രതിജ്ഞ ചെയ്യുക.