പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അഡീ.പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കാബിനറ്റ് പദവി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നൃപേന്ദ്ര മിശ്രയെയും അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പി കെ മിശ്രയെയും വീണ്ടും നിയമിച്ചു. 2014-19 കാലത്തും മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനവും അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനവും ഇവര്‍ തന്നെയാണ് വഹിച്ചിരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റേതിനു സമാനമായി ഇരുവര്‍ക്കും ക്യാബിനറ്റ് പദവിയും നല്‍കിയിട്ടുണ്ട്.

നൃപേന്ദ്ര മിശ്രയുടെയും പി കെ മിശ്രയുടെയും നിയമനം മേയ് 31 മുതല്‍ പ്രാബല്യത്തില്‍ വന്നതായി പേഴ്‌സണല്‍ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്താമാക്കി. 1967 യു പി കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ് നൃപേന്ദ്ര മിശ്ര. 1972ലെ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനാണ് പി കെ മിശ്ര. പ്രധാനമന്ത്രിയുടെ ഭരണകാലാവധി അവസാനിക്കുന്നതിന് ഒപ്പമാണ് നൃപേന്ദ്ര മിശ്രയുടെയും പി കെ മിശ്രയുടെയും സേവനകാലാവധി അവസാനിക്കുക.