എംബിബിഎസ്സിൽ 10% സാമ്പത്തിക സംവരണ സീറ്റ് നടപ്പാക്കുന്ന സർക്കാർ ഉത്തരവ് വിവാദത്തിൽ. സ്വാശ്രയ കോളേജുകൾക്കും ഉത്തരവ് ബാധകമാക്കി. ന്യൂന പക്ഷ കോളേജുകളെ ഒഴിവാക്കിയിട്ടുണ്ട്. സംവരണ സീറ്റിലെ ഫീസ് ആര് നൽകും എന്നതിൽ അവ്യക്തതയുണ്ട്. ഉത്തരവിനെതിരെ ന്യൂനപക്ഷ പദവിയുള്ള കോളേജുകൾ കോടതിയെ സമീപിക്കുമെന്നാണ് സൂചന. ന്യൂന പക്ഷ പദവിയുള്ള കോളേജുകളിൽ സാമ്പത്തിക സംവരണം കൊണ്ടുവരാനാകില്ലെന്നു സർക്കാർ നൽകുന്ന വിശദീകരണം.
അതേ സമയം, ഇതര സംസ്ഥാന വിദ്യാർത്ഥികൾക്ക് എം ബി ബി എസിന് 15 ശതമാനം സീറ്റ്. എൻആർഐ ക്വാട്ടയ്ക്ക് പുറമേയാണ് 15 ശതമാനം സീറ്റ്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എംബിബിഎസിന് കേരളത്തിലെ വിദ്യാർഥികൾക്ക് അവസരം കുറയും.