ഇറാനെ ആക്രമിക്കാൻ ഉത്തരവിട്ട് ട്രംപ്; ഉടൻ പിൻമാറ്റം

FILE PHOTO: U.S. President Donald Trump waves prior to departing on a trip to Wisconsin from the White House in Washington, U.S., October 24, 2018. REUTERS/Cathal McNaughton/File Photo - RC1C71EBBBD0

അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ട ഇറാനെതിരെ ആക്രമണത്തിന് മുതിർന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. സൈനിക നീക്കത്തിന് ഉത്തരവിട്ടെങ്കിലും ഉടൻ പിൻവലിക്കുകയായിരുന്നു. മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നത്. വൈറ്റ് ഹൈസിൽ കടുത്ത വാഗ്വാദങ്ങൾക്കും ചർച്ചകൾക്കൊടുവിലാണ് തീരുമാനമെടുത്തത്. ഇറാന്‍റെ റഡാറുകളും മിസൈൽ വാഹിനികളുമാണ് അമേരിക്ക ലക്ഷ്യമിട്ടത്. വ്യാഴാഴ്ച രാത്രി ആക്രമണം നടത്താനായിരുന്നു തീരുമാനം. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും ഒരുങ്ങിയെങ്കിലും മിസൈൽ തൊടുക്കുന്നതിന് മുമ്പ് പിൻവാങ്ങാൻ നിർദേശമെത്തുകയായിരുന്നു.

130 മില്യൺ വിലയുള്ള ചാര ഡ്രോണാണ് ഇറാന്‍റെ വ്യോമാതിർത്തി ലംഘിച്ചതിന് റെവല്യൂണനറി ഗാർഡ് കഴിഞ്ഞ ദിവസം വെടിവെച്ചിട്ടത്. ഇ​റാ​​​​​െൻറ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും ഡ്രോൺ അ​ന്താ​രാ​ഷ്​​ട്ര വ്യോ​മ മേ​ഖ​ല​യി​ലാ​യി​രു​ന്നെ​ന്നുമാണ് പെന്‍റ​ഗ​ൺ വ​ക്​​താ​വ്​ പ്ര​തി​ക​രി​ച്ചത്. വ്യോ​മ​പ​രി​ധി​യി​ലേ​ക്കു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റം വെ​ച്ചു​പൊ​റു​​പ്പി​​ക്കി​ല്ലെ​ന്നും തി​രി​ച്ച​ടി​ക്കു​മെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു ന​ൽ​കിയിട്ടുണ്ട്. ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​െ​ല സം​ഘ​ർ​ഷം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ക​യാ​ണ്. ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തോ​ടെ​യാ​ണ്​ നി​ല​വി​ലെ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​യ​ത്.