ഭാര്യ ചതിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പാക് സ്വദേശിയായ പ്രവാസി കുടുംബത്തിലെ ഒമ്പത് പേരെ കൊലപ്പെടുത്തി. ഭാര്യ, രണ്ട് മക്കള്‍, ഭാര്യമാതാവ്, ഭാര്യയുടെ രണ്ട് സഹോദരിമാര്‍ എന്നിവരെയാണ് അജ്മല്‍ എന്നയാള്‍ കൊലപ്പെടുത്തിയത്. അഞ്ച് പേരെ വെടിവെച്ച് കൊന്നതിന് ശേഷം അജ്മല്‍ ഭാര്യവീടിന് തീവയ്ക്കുകയായിരുന്നു. പാക്കിസ്ഥാനിലെ മുള്‍ട്ടാണിയിലാണ് സംഭവം. സൗദിയില്‍ തയ്യല്‍ ജോലി ചെയ്തിരുന്ന അജ്മല്‍ എതാനും ദിവസങ്ങള്‍ മുന്‍പാണ് മുള്‍ട്ടാനില്‍ എത്തിയത്.
പിതാവിനും സഹോദരനും ഒപ്പം ഭാര്യവീട്ടിലെത്തിയ അജ്മല്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് ഭാര്യയെയും മാതാവിനെയും രണ്ട് സഹോദരിമാരെയും ഇയാള്‍ ആദ്യം വെടിവച്ചിടുകയായിരുന്നു. മറ്റുള്ളവര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു. വെടിയുതിര്‍ക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന പിതാവും സഹോദരനും ബാക്കിയുള്ളവരെ വീടിനകത്താക്കി വാതിലടച്ചു. തുടര്‍ന്ന് വീടിന് തീവയ്ക്കുകയും ചെയ്തു. സംഭവത്തില്‍ എട്ടുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഇവര്‍ക്ക് നേരെ അജ്മലിന്റെ പിതാവും വെടിയുതിര്‍ത്തതായി പൊലീസ് പറയുന്നു. പ്രതികളായ അജ്മലും പിതാവും സഹോദരനും അറസ്റ്റിലായിട്ടുണ്ട്.