മുംബൈ: യുവതി നല്കിയ പീഡനപരാതിയിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് അന്വഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനിരിക്കവെയാണ് പുതിയ നീക്കം. ഈ മാസം 24ന് ബോംബെ കോടതി ഹര്‍ജി പരിഗണിക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടതിയെ സമീപിച്ചത്. നേരത്തെ കോടതി ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കവെ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും കോടതി ചൂണ്ടികാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഡിഎന്‍എ പരിശോധനക്ക് ഹാജരാകണമെന്ന് സെഷന്‍സ് കോടതി നേരത്തെ ബിനോയ് കോടിയേരിയോട് പറഞ്ഞിരുന്നു. ഡിഎന്‍എ പരിശോധന ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഹര്‍ജി നല്‍കിയെന്നാണ് സൂചന.