ബ്രിട്ടീഷ് മന്ത്രിസഭയില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍

ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരില്‍ മൂന്ന് ഇന്ത്യക്കാരുടെ പ്രാധിനിത്യം. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണന്‍ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവ് ഋഷി സുനാകിനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചു. റിച്ച്മണ്ടിലെ എംപിയാണ് ഋഷി സുനാക്. തദ്ദേശ സ്വയം ഭരണ വകുപ്പില്‍ ജൂണിയര്‍ മിനിസ്റ്ററായ അദ്ദേഹത്തെ ട്രഷറിയുടെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായി പുതിയ പ്രധാനമന്ത്രി നിയമിക്കുകയായിരുന്നു.

കൂടാതെ ജൂണിയര്‍ മിനിസ്റ്ററായിരുന്ന അലോക് ശര്‍മ്മയെ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റിന്റെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായും നിയമിച്ചു.
ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ബ്രിട്ടന്‍ സര്‍ക്കാരിന്റെ ആഭ്യന്തര സെക്രട്ടറിയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ പ്രീതി പട്ടേല്‍ തെരേസ മേ സര്‍ക്കാരിന്റെ അന്താരാഷ്ട്ര  വികസന വകുപ്പ് സെക്രട്ടറി ആയിരുന്നു.