ആധുനിക വൈദ്യത്തില്‍ ഒരു രോഗത്തിനും ചികിത്സ ഇല്ല എന്ന മോഹനന്‍ വൈദ്യരുടെ വാദത്തിന്റെ സത്യമെന്ത്?

ആധുനിക വൈദ്യ ശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുവനായി മോഹനന്‍ വൈദ്യര്‍ സ്ഥിരം ഉപയോഗിക്കുന്ന അടവുകളില്‍ ഒന്നാണ് വൈദ്യ ശാസ്ത്ര പുസ്തകങ്ങള്‍ എടുത്തു കാട്ടി അതിനകത്തു ഒരു രോഗത്തിനും ചികിത്സാ നിര്‍ദേശിച്ചട്ടില്ല എന്ന് പറയുന്നത്. പല വേദികളിലും വീഡിയോകളിലും ഫര്‍മക്കോളജി പുസ്തകങ്ങളും മറ്റും എടുത്തു കാട്ടി ഇതിന്റെ 402 ആം പേജ് നോക്കു. തുടങ്ങിയ സ്ഥിരം ഡയലോഗുകളില്‍ സാധാരണക്കാരായ ഒരുപാട് പേര് വഞ്ചിതരാകുന്നുണ്ട്.

ഡ്രഗ്‌സ് ആന്‍ഡ് കോസ്മെറ്റിക്‌സ് ആക്ടിലെ ഭാഗം ഒന്‍പതു ആണ് മോഹനന്‍ വൈദ്യര്‍ ചൂണ്ടി കാട്ടുന്നത്. ഈ ഭാഗത്ത് ഹോമിയോപ്പതി ഒഴികെ ഉള്ള മരുന്നുകളുടെ പാക്കിങ്ങിനെയും ലെബലിംഗിനെയും കുറിച്ചുള്ള നിയമങ്ങള്‍ ആണ് പറയുന്നത്. അതിലെ റൂള്‍ നമ്പര്‍ 106 ഷെഡ്യൂള്‍ ജെ യില്‍ ചില രോഗങ്ങളുടെ പേര് ലിസ്റ്റ് ചെയ്യുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്. എയ്ഡ്‌സ്, ആസ്ത്മ അടക്കമുള്ളവ അതില്‍ ഉണ്ട് താനും. പക്ഷെ അതില്‍ പറയുന്നത് ഈ അസുഖങ്ങങ്ങള്‍ക്ക് ഒരു ചികിത്സയും ഇല്ല എന്നല്ല. മറിച്ചു ഈ അസുഖങ്ങള്‍ മാറ്റാം എന്നോ പ്രതിരോധിക്കാം എന്നോ വാഗ്ദാനം ചെയ്യുന്ന മരുന്നുകള്‍ ഒന്നും തന്നെ പരസ്യം ചെയ്യരുത് എന്നാണ്.

മോഹനന്‍ വൈദ്യര്‍ അടക്കമുള്ള കപട ചികിത്സകര്‍ ദുരുപയോഗം ചെയ്യാതെ ഇരിക്കുവാനായി 1940 മുതല്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി കൊണ്ട് മുന്നോട്ട് പോകുന്നതാണ് ഡ്രഗ്‌സ് ആന്‍ഡ് കോസ്മെറ്റിക്‌സ് ആക്ട്. ഇത് പ്രകാരം മരുന്നുകളുടെ ദുരുപയോഗവും സ്വയം ചികിത്സയും നിയന്ത്രിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് യാഥാര്‍ഥ്യം എങ്കിലും ഇതിനെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ് മോഹനന്‍ വൈദ്യര്‍ തന്റെ കപട ചികിത്സ കൊഴുപ്പിക്കുന്നതു എന്നതാണ് വിരോധാഭാസം. ഈ നിയമത്തിന്റെ ചുവട് പിടിച്ചു കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലൂടെ എയിഡിസിനുള്ള മരുന്ന് വില്‍ക്കുന്നത് 2001ല്‍ കേരള ഹൈക്കോടതി തടഞ്ഞിരുന്നു.

വീഡിയോ കാണുക.

ആധുനിക വൈദ്യത്തില്‍ ഒരു രോഗത്തിനും ചികിത്സസയില്ല,മോഹനൻ വൈദ്യർ

ആധുനിക വൈദ്യത്തില്‍ ഒരു രോഗത്തിനുംചികിത്സയില്ല എന്ന മോഹനന്‍ വൈദ്യരുടെ വാദത്തിന്റെ സത്യമെന്ത്?

Posted by FactInquest on Saturday, 24 August 2019