വ്യാജ ചികിത്സ നടത്തുന്ന മോഹനന് വൈദ്യര്‍ക്കെതിരെ നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്. മോഹനൻ വെെദ്യരെ വച്ച് സ്വകാര്യ ചാനലിൽ താൻ നടത്തിയ പരിപാടി സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പിൻവലിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഫാക്ട് ഇൻക്വസ്റ്റിനോട് പറഞ്ഞു.
ഒരു സ്വകാര്യ ചാനലില്‍ ബദല്‍ ചികിത്സകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘വേറിട്ട കാഴ്ചകൾ’ എന്ന പരിപാടിയുടെ അവതാരകനായിരുന്നു ശ്രീരാമന്. മോഹനന് വൈദ്യരെ കുറിച്ചും പരിപാടി നടത്തിയിരുന്നു. എന്നാല്‍ വൈദ്യര് സ്വന്തം പ്രചാരത്തിനു വേണ്ടി സ്വകാര്യ ചാനലിലെ പരിപാടി സാമൂഹ്യ മാധ്യമങ്ങളിലൂടെ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ഫാക്ട് ഇന്‍ക്വസ്റ്റ് വി കെ ശ്രീരാമനുമായി ബന്ധപ്പെടുന്നത്. താന്‍ അവതരിപ്പിച്ചിരുന്ന പരിപാടി അത്തരത്തില്‍ വ്യത്യസ്തരായ ആളുകളെ വച്ചുള്ളതായിരുന്നു വെന്നും എന്നാൽ മോഹനന് വൈദ്യരുടെ വ്യാജ പ്രവര്‍ത്തനങ്ങളെ ചാനല്‍ നേരത്തേ തന്നെ തള്ളി പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉള്‍പ്പെട്ട പരിപാടി മോഹനന് വൈദ്യന് പ്രചാരണത്തിന് ഉപയോഗിക്കുന്നത് തെറ്റായ രീതിയാണെന്നും അതിനെതിരെ പരസ്യ പ്രസ്താവന ഉടന്‍ തന്നെ നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം ഫാക്ട് ഇന്‍ക്വസ്റ്റിനോട് പറഞ്ഞു.