കേരളത്തിലെ ശക്തിമാനെതിരെ ഒറിജിനല്‍ ശക്തിമാന്‍ രംഗത്ത്

ശക്തിമാനായി മിനി സ്‌ക്രീനില്‍ എത്തിയ മുകേഷ് ഖന്നയാണ് ഫെഫ്ക യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രമായ ധമാക്കയിലെ ശക്തിമാന്റെ വേഷത്തില്‍ എത്തുന്ന മുകേഷിനും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ ഒറിജിനല്‍ ശക്തിമാന്‍ രംഗത്ത്. ശക്തിമാനായി മിനി സ്‌ക്രീനില്‍ എത്തിയ മുകേഷ് ഖന്നയാണ് ഫെഫ്ക യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

Image result for shakthiman mukesh

1997ല്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തിരുന്ന ശക്തിമാന്‍ എന്ന സീരിയലിലെ പ്രധാന നടനും നിര്‍മ്മാതാവുമായിരുന്ന തനിക്കാണ് ആ കഥാപാത്രത്തിന്റെയും അതിലെ പശ്ചാത്തല സംഗീതത്തിന്റെയും പകര്‍പ്പവകാശം എന്നും തന്റെ അനുവാദമില്ലാതെയാണ് സംവിധായകന്‍ ഒമര്‍ ലുലു ശക്തിമാന്‍ എന്ന കഥാപാത്രത്തിന് നടന്‍ മുകേഷിലൂടെ അവതരിപ്പിക്കുന്നത്. ഇതില്‍ നിന്നും ഒമര്‍ പിന്‍മാറണമെന്നും അല്ലാത്തപക്ഷം താന്‍ നിയമപരമായി മുന്നോട്ടു പോവുമെന്നും മുകേഷ് ഖന്ന കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം:

താങ്കളുടെ സംഘടനയിലെ അംഗമായ സംവിധായകന്‍ ഒമര്‍ ലുലു ധമാക്ക എന്ന പേരിലുള്ള പുതിയ ചിത്രത്തില്‍ ശക്തിമാന്‍ എന്ന കഥാപാത്രത്തെ ഉപയോഗിച്ചിരിക്കുന്നതായി അറിഞ്ഞു. മുകേഷ് എന്ന പേരുള്ള ഒരു നടനാണ് അതില്‍ അഭിനയിക്കുന്നതെന്നും അറിഞ്ഞു. സോഷ്യല്‍മീഡിയയിലൂടെ ഫോര്‍വേഡ് ചെയ്തു കിട്ടിയ ചില ചിത്രങ്ങളും ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.

ഭീഷ്മ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ 1997ല്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തിരുന്ന ശക്തിമാന്‍ എന്ന സീരിയലിലെ പ്രധാന നടനും നിര്‍മ്മാതാവുമാണ്ഞാന്‍. ശക്തിമാന്റെ കഥാപാത്രം,വേഷം, സീരിയലിലെ പശ്ചാത്തല സംഗീതം എന്നിവയുടെ പകര്‍പ്പാവകാശം എനിക്കാണ് . തന്റെ അനുവാദമില്ലാതെയാണ് ആ കഥാപാത്രത്തെ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ പരാതി ഉന്നയിക്കാനാണ് ഈ കത്ത്. സംവിധായകന്‍ ഒമര്‍ ലുലു ഇതില്‍ നിന്നും പിന്‍മാറണം. ഇല്ലെങ്കില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.

fefka

Content Highlights: Mukesh Khanna complaints against Omar lulu for using his copyrighted material in his new movie Dhamakka.