ലോകത്തെ വിസ്മയിപ്പിച്ച വിവരസാങ്കേതികതയുടെ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് മുന്നേറുന്ന ഗൂഗിള്‍ ഇന്ന് 21-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 27-9-98 എന്ന തീയതി എഴുതിയ പ്രത്യേക ഡൂഡില്‍ ആര്‍ട്ടിലൂടെയാണ് ഗൂഗിളിന്റെ ജന്മദിന ആഘോഷം.
1988 ൽ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളായ സെര്‍ജി ബ്രിനും ലാറി പേജുമാണ് ഗൂഗിളിന് രൂപം നല്‍കുന്നത്. എന്നാൽ ഗൂഗിളിന്റെ ഹോംപേജില്‍ സെപ്തംബര്‍ 27 ആണ് കമ്പനി സ്ഥാപിതമായ ദിവസമായി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഗൂഗിളിന് തന്നെ അഭിപ്രായവ്യത്യാസമുണ്ട്. 2006 മുതലാണ് സെപ്തംബര്‍ 27 ഗൂഗിള്‍ സ്ഥാപിതമായ ദിവസമായി ആഘോഷിക്കുന്നത്. 2003 ല്‍ സെപ്തംബര്‍ 8 നും 2004 ല്‍ സെപ്തംബര്‍ 7 നുമാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചത്. പിന്നീട് 2013 ലാണ് സെപ്തംബര്‍ 27 ആണ് കമ്പനി സ്ഥാപിതമായ ദിനമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
Content Highlights: Google is celebrating its 21st birthday today