ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയം നടപ്പിലാക്കരുത്; അമിത് ഷായ്ക്ക് മറുപടിയുമായി മമത ബാനര്‍ജി

mamta banerjee response to Amit Shah comment on NRC

പൗരത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട്, കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ  ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം ബംഗാളില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് മമത വ്യക്തമാക്കുന്നത്.

പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പശ്ചിമ ബംഗാള്‍ വിടേണ്ടി വരുമെന്ന മമതയുടെ വാദത്തിനെതിരെയായിരുന്നു അമിത് ഷായുടെ ആരോപണം. തന്റെ വോട്ടര്‍ അടിത്തറ വിപുലീകരിക്കാന്‍ വേണ്ടി നുഴഞ്ഞു കയറ്റക്കാരെ സംസ്ഥാനത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് മമത പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാതിരിക്കാന്‍ ശ്രമിക്കുന്നതെന്നും സ്വന്തം താല്‍പ്പര്യത്തിനും തന്‍റെ പാര്‍ട്ടിയുടെ താല്‍പ്പര്യത്തിനുമാണ് മമത പ്രഥമ പരിഗണന നല്‍കുന്നതെന്നുമാണ് അമിത് ഷാ പറഞ്ഞത്.

എന്നാൽ, ദയവായി ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയം നടപ്പിലാക്കരുത്, ബംഗാളില്‍ അത് നടക്കില്ലെന്നും, ബംഗാളിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. ഇവിടുത്തെ ജനങ്ങളുടെ അതിഥി സല്‍ക്കാരം സ്വീകരിക്കുക. എല്ലാ വിശ്വാസങ്ങളേയും ബഹുമാനിക്കുന്നവരാണ് ബംഗാളികൾ, അങ്ങനെയുള്ള ജനങ്ങള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കരുതെന്നും മമത  വ്യക്തമാക്കി.

Content Highlights: Never implement the politics which divide people; Mamtha Banerjee’s reply towards Amitha Shah.