ബഹിരാകാശത്തു നിന്നും മക്കയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി. സൗദി അറേബ്യയിലെ മക്കയിലെ ഗ്രാന്‍ഡ് മോസ്ക് എന്നറിയപ്പെടുന്ന മസിജിദ് അല്‍ ഹറാമിന്റെ ചിത്രങ്ങളാണ് മന്‍സൂരി ബഹിരാകാശത്ത് നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം അദേഹം യുഎഇയുടെയും ദൃശ്യങ്ങളും ഇത്തരത്തിൽ പങ്കുവെച്ചിരുന്നു.
ആദ്യത്തെ യുഎഇ ബഹിരാകാശ യാത്രികന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പരിക്രമണം ചെയ്യുന്നതിനിടയിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഭൂമിയില്‍ നിന്നും ഏകദേശം 350 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണിത്. മുസ്ലീങ്ങളുടെയെല്ലാം ഹൃദയത്തില്‍ വസിക്കുന്ന പുണ്യസ്ഥലം എന്നാണദ്ദേഹം പുണ്യനഗരമായ മക്കയുടേയും ഗ്രാന്‍ഡ് മോസ്കിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ‘ഏറ്റവും സന്തോഷവാനായ ബഹിരാകാശയാത്രികനിൽ നിന്ന് സന്തോഷമുള്ള രാജ്യത്തിലേക്ക്. ഇതാണ് ചരിത്രം, ഇതാണ് ബഹിരാകാശത്തു നിന്നുള്ള യുഎഇ’ എന്ന വിവരണത്തോടെയാണ് അല്‍ മന്‍സൂരി ചിത്രം പങ്കിട്ടത്.
ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 5.30നാണ് ഹസ്സ അല്‍ മസൂരി സുഹൈല്‍ എന്ന പാവക്കുട്ടിക്ക് ഒപ്പം ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോ ഡ്രോമില്‍ നിന്നാണ് യുഎഇ ബഹിരാകാശ യാത്രികന് ഹസ്സ അല്‍ മന്‍സൂറി യാത്ര ആരംഭിച്ചത്. റക്ഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീര്‍ എന്നിവരായിരുന്നു സഹയാത്രികര്‍.
Content highlights; hazzaa al mansoori shered photos of Makkah grand mosque and UAE from space