കളിക്കുന്നതിനിടെ തീവണ്ടി പാളത്തിൽ കയറി; രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം 

കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. തിരൂര്‍ മുത്തൂര്‍ വിഷുപ്പാടത്തിന് സമീപത്ത് തൈവളപ്പില്‍ മരക്കാര്‍-ഹയറുന്നിസ ദമ്പതികളുടെ മകള്‍ ഷെന്‍സയാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീടിന് തൊട്ടടുത്താണ് റെയില്‍വേ ലൈന്‍ കടന്നുപോകുന്നത്.

വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് തീവണ്ടി വരുന്നത് ശ്രദ്ധിക്കാതെ പാളത്തിലേക്ക് ഓടിക്കയറിയതാണ് അപകടകാരണം. പാളത്തിന്റെ അറ്റകുറ്റപണിക്കായെത്തിയ തീവണ്ടിയാണ് തട്ടിയത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.