വിലക്കുകൾ ഇല്ലാതാക്കുന്ന ഇറാനിയൻ സ്ത്രീകൾ

1981 മുതൽ ഇറാനിലെ സ്ത്രീകൾക്ക് പുരുഷന്മാരുടെ ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഏതാണ്ട് 40 വർഷം പഴക്കം ചെന്ന ആ നിരോധനം ഇല്ലാതായിരിക്കുകയാണ്. എന്നാൽ ഈ സ്വാതന്ത്ര്യം എളുപ്പം ലഭിച്ച ഒന്നല്ല. ഫുട്ബോൾ മത്സരം കാണാൻ ടെഹ്റാനിലെ സ്റ്റേഡിയത്തിൽ സ്ത്രീവിലക്കിനെ എതിർത്ത് കയറിയ 29 കാരിയായ സഹർ എന്ന പെൺകുട്ടിയുടെ മരണത്തിൻറെ കഥ.

സഹറിൻറെ മരണം ചർച്ചകൾക്കും പ്രതിഷേധത്തിനും വഴി വച്ചു. ഒടുവിൽ ഇറാൻ കാലപ്പഴക്കം ചെന്ന ആ വിലക്ക് നീക്കി. സ്ത്രീകൾക്കെതിരായ ഇത്തരം പരാമർശങ്ങളെയും വിലക്കുകളും അനുകൂലിച്ച് മാറി നിൽക്കുകയല്ല ഇറാനിയൻ സ്ത്രീകൾ ചെയ്തത്. ആയിരക്കണക്കിനു വരുന്ന സ്ത്രീജനത കൂട്ടമായി തങ്ങളുടെ ഇഷ്ട ടീമിൻറെ കളി നേരിൽ കാണാൻ എത്തുകയാണ് ചെയ്തത്.

മാറ്റങ്ങളെ ഉൾക്കൊള്ളുന്ന ഇറാൻ ഒരു ഓർമ്മപ്പെടുത്തലാണ്. കാലപ്പഴക്കം ചെന്ന പല അനാചാരങ്ങളേയും വിലക്കുകളേയും ഇനിയും ഇല്ലാതാക്കേണ്ട ആവശ്യമുണ്ടെന്നു ചൂണ്ടിക്കാണിച്ചു തരുന്ന ഒരു ഓർമപ്പെടുത്തൽ.

Content Highlights: Iran abolished women’s ban to enter football stadiums.