ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയാൽ പുതിയ ഹെൽപ്ലൈൻ നമ്പറായ ‘1916’ൽ വിളിച്ച് പരാതി അറിയിക്കാം. കുടിവെള്ള വിതരണം, സ്വീവേജ് സംവിധാനം എന്നിവ സംബന്ധിച്ച് പരാതി അറിയിക്കുന്നതിനുള്ള വാട്ടര്‍ അതോറിറ്റിയുടെ പുതിയ 24 മണിക്കൂര്‍ ഹെൽപ് ലൈന്‍ നമ്പറാണിത്. ഔദ്യോഗിക പ്രഖ്യാപനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. കറന്‍സി രഹിത സംവിധാനത്തിലൂടെ വെള്ളക്കരമടക്കുന്നതിന് ഏർപ്പെടുത്തിയ പി.ഒ.എസ് മെഷീനുകളുടെ പ്രവര്‍ത്തന ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
സംസ്ഥാനത്ത് എവിടെ നിന്നും ഏത് നെറ്റ്വര്ക്കില് നിന്നും ഫോണ്‍ വഴി പരാതി അറിയിക്കാം. ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസിലെ അസിസ്റ്റൻറ് എന്‍ജിനീയര്‍ക്ക് ഫോണ്‍ വഴി കൈമാറും. ഒരേസമയം 30 പരാതികള്‍ സ്വീകരിക്കാവുന്ന സംവിധാനമാണ് 1916 എന്ന പുതിയ ഹെല്പ് ലൈന്‍. അവധി ദിനങ്ങളുള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഈ നമ്പറിലേക്ക് വിളിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല. ഐ.ടി മിഷന് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയമാണ് 1916 എന്ന ഹെല്പ് ലൈന്‍ നമ്പര്‍ ജല അതോറിറ്റിക്ക് അനുവദിച്ചത്.
Highlight; helpline number has arrived.