മഹാരാഷ്ട്രയിൽ നാളെ അഞ്ചു മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തണെമെന്നു സുപ്രീം കോടതി. വൈകിട്ട് അഞ്ചു മണിക്കു മുന്‍പ് വിശ്വാസവോട്ട് പൂര്‍ത്തിയാക്കണം. രഹസ്യ ബാലറ്റ് പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഓപ്പണ്‍ ബാലറ്റ് ഉപയോഗിക്കണം. നടപടിക്രമം തത്സമയം സംപ്രേഷണം ചെയ്യണം. പ്രോടെം സ്പീക്കര്‍ നടപടികള്‍ നിയന്ത്രിക്കണമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം കർണാടകയിൽ സ്വീകരിച്ച നിലപാടാണ് കോടതി ഇവിടേയും കൈകൊള്ളുന്നതെങ്കിൽ ഉടൻ തന്നെ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. പതിനാലു ദിവസമാണ് കഴിഞ്ഞ 23ന് ഗവർണർ അനുവദിച്ചതെന്നാണ് ഫഡ്നാവിസിൻ്റെ അഭിഭാഷകൻ ഇന്നലെ കോടതിയിൽ വാദിച്ചത്. എന്നാൽ കോടതി ഇത് തള്ളി. ഉടൻ തന്നെ ഭൂരിപക്ഷം തെളിക്കാൻ ഉത്തരവ് ഇറക്കണമെന്നാണ് ഹർജിക്കാരായ ശിവസേനയുടേയും എൻ സി പി യുടെയും കോൺഗ്രസിൻ്റേയും ആവശ്യം.
കർണാടകയിൽ ബി എസ് യെഡിയൂരപ്പക്ക് ഗവർണർ വാജുഭായ് വാല പതിനഞ്ചു ദിവസം അനുവദിച്ചപ്പോൾ കോടതി അത് ഒരു ദിവസമായി കുറച്ചിരിന്നു. എന്നാൽ ഇവിടെ ഗവർണർ അനുവദിച്ച സമയ പരിധി വ്യക്തമാക്കാൻ ഇതുവരെ ഗവർണറുടെ ഓഫീസ് തയാറായിട്ടില്ല. അതെസമയം ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയ ഗവർണറുടെ തീരുമാനത്തെ കോടതി ചോദ്യം ചെയ്യാൻ സാധ്യത കുറവായിരിക്കും.
content highlight : supreme court decision on petition against Maharashtra government