രാജ്യത്തെ ആറ് വിമാനത്താവളങ്ങൾകൂടി സ്വകാര്യവൽക്കരിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതുസംബന്ധിച്ചുള്ള ശുപാർശ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിന് നൽകി. തിരുച്ചിറപ്പള്ളി, വാരണാസി, അമൃത്സര്‍, ഭുവനേശ്വര്‍, ഇന്‍ഡോര്‍, റായ്പൂര്‍ വിമാനത്താവളങ്ങളാണ് സ്വകാര്യവൽക്കരിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലക്നൗ, ഗുവാഹത്തി, മംഗളൂരു എന്നീ വിമാനത്താവളങ്ങളെയാണ് പൊതു-സ്വകാര്യ പങ്കാളിത്തിലാക്കാന്‍ (പിപിപി ) കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ഫെബ്രുവരിയിലായിരുന്നു തിരുവനന്തപുരം ഉൾപ്പെടെയുള്ള ആറ് വിമാനത്താവളങ്ങൾ പൊതു സ്വകാര്യ പങ്കാളിത്തത്തിലാക്കിയത്. സെപ്റ്റംബർ അഞ്ചിന് ചേർന്ന എഎഐയുടെ ബോർഡ് മീറ്റിങ്ങിലാണ് ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത്. നിർദേശങ്ങൾ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറിയതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
സർക്കാർ തീരുമാനം പുറത്തുവന്നെങ്കിലും തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങൾ ഇതുവരെ അദാനി ഗ്രൂപ്പിന് കൈമാറിയിട്ടില്ല. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിയ്ക്ക് നൽകുന്നതിനെതിരെ നേരത്തെ പ്രതിഷേധം രൂക്ഷമായിരുന്നു.
Content highlight; The Airport Authority of India has recommended the govt to privatize six more airports again.