രാജ്യത്തുടനീളം ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജി കൊണ്ടുവന്ന ചെെന ഉപയോക്താക്കളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതായി ആരോപണം. സര്‍ക്കാരിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്നവരെ എളുപ്പത്തില്‍ പിടിക്കാനുളള നീക്കമാണിതെന്നാണ് പറയുന്നത്. ഡിസംബര്‍ 1 മുതല്‍ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് ഉടമകള്‍ക്ക് മുഖം തിരിച്ചറിയല്‍ സ്കാന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ചൈന. സെപ്റ്റംബറിലാണ് ഇതുമായി ബന്ധപ്പട്ട കുറിപ്പ് സർക്കാർ പുറത്തിറക്കിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റു സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഓണ്‍ലൈനില്‍ ആരും ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ട എന്ന തീരുമാനമാണ് ഈ നീക്കത്തിനു പിന്നിലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതുവരെ പ്രാബല്യത്തിലിരുന്ന നിയമം വച്ച് സിം കാര്‍ഡ് എടുക്കാന്‍ വരുന്നയാള്‍ ദേശീയ ഐഡന്റിറ്റി കാര്‍ഡ് കാണിക്കുകയും അവരുടെ ഫോട്ടോ എടുക്കാന്‍ അനുവദിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽമുഖം സ്കാന്‍ ചെയ്താല്‍ മാത്രമേ സിം കാര്‍ഡ് ഉപയോഗിക്കാനാൻ കഴിയു എന്ന നിയമം കാര്യങ്ങളെ പുതിയൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
രാജ്യത്തെ പൗരന്മാരെല്ലാം ശരിക്കുളള പേരു തന്നെയാണ് ഉപയോഗിക്കുന്നത് എന്നുറപ്പാക്കാനാണ് ചൈനയുടെ പുതിയ നീക്കം. 2020 യില്‍ 400 മില്ല്യന്‍ സിസിടിവികള്‍ സ്ഥാപിക്കാനാണ് ചൈനയുടെ ലക്ഷ്യം. ഈ സിസ്റ്റത്തിന് 60,000 പേര്ക്കിടയില് നിന്ന് ഒരാളെ തിരിച്ചറിയാനാകും.
Content Highlights; China introduces face scans for Mobile users