ലോക ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ സോഷ്യൽ ഡെമോക്രാറ്റിക്‌ നേതാവ് ‘സന്ന മാരിൻ’

sanna marin

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ സോഷ്യൽ ഡെമോക്രാറ്റിക്‌ നേതാവ് ‘സന്ന മാരിൻ’. ഫിൻലൻഡിൻ്റെ പ്രധാനമന്ത്രി ആയിരുന്ന ആൻറി റിന്നെയുടെ രാജിയെ തുടർന്നാണ് ഗതാഗത മന്ത്രിയായിരുന്ന സന്ന മാരിൻ പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2015 -മുതൽ ഫിൻലൻഡ്‌ പാർലമെന്റ് അംഗമാണ് സന്ന.

2012 -ലെ ടാംപോർ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവർ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് 2013 -2017 വരെ സിറ്റി കൗൺസിൽ ചെയർപേഴ്‌സണായി ചുമതല വഹിച്ചു. പിന്നീട് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. തപാൽ സമരവുമായി ബന്ധപ്പെട്ട്‌ ആൻറി റിന്നെയുടെ രാജിയെ തുടർന്നാണ് സന്ന പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.

ഞാനൊരിക്കലും എന്റെ പ്രായത്തെ കുറിച്ചോ ലിംഗത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല. വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി ഞങ്ങള്‍ക്ക് ഒരുപാട് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. – നിയുക്ത പ്രധാനമന്ത്രിയായ ശേഷം മാധ്യമങ്ങളെ കണ്ട മാരിന്‍ പറഞ്ഞു

Content Highlights: sanna martin 34 as world’s youngest serving the prime minister