ശബരിമല വിഷയത്തിൽ കാത്തിരിക്കാൻ നിർദേശം നൽകി സുപ്രീം കോടതി

supreme court on sabarimala verdict

ശബരിമല വിഷയം വിശാലമായ ബെഞ്ച് പരിശോധിക്കുന്നതുവരെ കാത്തിരിക്കാൻ നിർദേശം നൽകി സുപ്രീം കോടതി. ശബരിമലയിൽ അക്രമം ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ബിന്ദു അമ്മിണി, രഹന ഫാത്തിമ എന്നിവർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻറെ പരാമാർശം.

ക്രമസമാധാനനില പരിഗണിക്കണിക്കേണ്ടതുണ്ട്. അതുപോലെ സ്ഥിതി സ്ഫോടനാത്മകമാണെന്ന് പറഞ്ഞ കോടതി ശബരിമല വിധിയിൽ സ്റ്റേ ഇല്ലെന്നും വ്യക്തമാക്കി. അവസാന ഉത്തരവ് അനുകൂലമായാൽ സംരക്ഷണം നൽകും.

നിലവിൽ സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിശാലബെഞ്ചിനു വിട്ട വിഷയത്തില്‍ വിധി അനുകൂലമായാല്‍ സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ വിധി പുറപ്പെടുവിക്കാമെന്നും ചീഫ് ജസ്റ്റിസ്
പറഞ്ഞു.

Content highlights : supreme court on sabarimala issue