Tag: covid 19
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ 5,500 കടന്നു; ഡോക്ടര്‍ അടക്കമുള്ളവര്‍ക്ക് കൊവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 5500 കടന്നു. മരണസംഖ്യ 269 ആയി. ഇന്നലെ സംസ്ഥാനത്ത് 431 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ ഭാട്ടിയ ആശുപത്രിയില്‍ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ്...
മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതുള്ളു; സ്പ്രിങ്ക്‌ളര്‍ വിവാദത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി നടപടി സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും കേസ് വരുമ്പോള്‍ കോടതി കാര്യങ്ങള്‍ അന്വേഷിക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി ചോദിച്ച...
കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍
തിരുവവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം ബാധിച്ചവരില്‍ ഏഴ് പേര്‍ കണ്ണൂരിലാണ്. കോഴിക്കോട് 2 പേര്‍ക്കും കോട്ടയം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോ ആള്‍ക്കും...
കൊവിഡ് 19: ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് അമിത യാത്രാക്കൂലി ഈടാക്കരുതെന്ന് മന്ത്രി കെ കെ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജീവനക്കാരില്‍ നിന്നും ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്ര ചെയ്യുന്നതിന് അമിത യാത്ര ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ...
ദിവസവുമുള്ള വാര്‍ത്താസമ്മേളനം വെട്ടിച്ചുരുക്കി കേന്ദ്രം; മാധ്യമങ്ങളെ കാണല്‍ ഇനി നാലുദിവസം മാത്രം
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വ്യക്തമാക്കിക്കൊണ്ടുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം വെട്ടിച്ചുരുക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഴ്ചയില്‍ നാലുദിവസം മാത്രമായിരിക്കും ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം ഉണ്ടാകുക....
സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കി; പുതിയ ഒന്‍പത് ഹോട്ട് സ്‌പോട്ടുകള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുമാണ് പട്ടിക പുതുക്കിയത്. കൊവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ട്...
വാര്‍ത്തകള്‍ തെറ്റ്: കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ലര്‍ നല്‍കിയിട്ടില്ല; വിശദീകരണവുമായി ഫൈസര്‍
തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ മറുപടിയുമായി അന്താരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസര്‍. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ലര്‍ നല്‍കിയിട്ടില്ലെന്ന് ഫൈസര്‍ വ്യക്തമാക്കി. ചില മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സമൂഹമാദ്ധ്യമങ്ങളിലെ വിവരം കൈകാര്യം...
കോവിഡ് ബാധിച്ച് വ്യാപാരി മരിച്ചു; ഡല്‍ഹിയിലെ ആസാദ് പൂര്‍ മാര്‍ക്കറ്റ് അടക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: കച്ചവടക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ ആസാദ് പൂര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി വ്യാപാരികള്‍. ചൊവ്വാഴ്ച പയര്‍, ചക്ക കച്ചവടക്കാരനായ 57 കാരന്‍ വൈറസ് ബാധിച്ച് മരിച്ചതോടെയാണ് പഴം, പച്ചക്കറി...
സാലറി ചലഞ്ച് ഉണ്ടാകില്ല, ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കല്‍ പരിഗണനയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സാലറി ചാലഞ്ച് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍. ഒരു വിഭാഗം ജീവനക്കാര്‍ മാത്രമാണ് സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നതെന്നും മറ്റൊരു വിഭാഗം ചലഞ്ചില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചാലഞ്ച് ഒഴിവാക്കാന്‍ തീരുമാനമായത്....
24 മണിക്കൂറിനിടെ 50 മരണം; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20,000ലേക്ക്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണം 640 ആയി. 24 മണിക്കൂറിനിടെ 50 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 20,000 ലേക്ക് അടുക്കുകയാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19,984...