കേരളത്തിലെ 40 റെയിൽവേസ്റ്റേഷനുകളിൽക്കൂടി വൈ-ഫൈ

കേരളത്തിലെ 40 റെയിൽവേ സ്റ്റേഷനുകളിൽക്കൂടി അതിവേഗ വൈ-ഫൈ സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു മറുപടിയായി റെയിൽവേമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചതാണിത്. പൊതുമേഖലാസ്ഥാപനമായ റെയിൽടെൽ രാജ്യമൊട്ടാകെ ഇതുവരെ 1606 സ്റ്റേഷനുകളിൽ അതിവേഗ വൈ-ഫൈ ഇന്റർനെറ്റ് സൗകര്യം ഒരുക്കി.

സർക്കാർ ഫണ്ടും കമ്പനികളുടെ സാമൂഹികപ്രതിബദ്ധതാ ഫണ്ടും ഉപയോഗിച്ചാണ് വൈ-ഫൈ സേവനം ലഭ്യമാക്കുന്നത്. രാജ്യത്താകെ ഇനിയും 4882 സ്റ്റേഷനുകളിൽക്കൂടി വൈ-ഫൈ സംവിധാനം ഒരുക്കും. അതിൽ 40 സ്റ്റേഷനുകൾ കേരളത്തിലേതാണെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here