സ്റ്റിഫാനി ഗ്രിഷാം ട്രംപിന്‍റെ പ്രസ് സെക്രട്ടറിയാകും

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​ന്‍റെ പ്രസ് സെക്രട്ടറിയായി സ്റ്റിഫാനി ഗ്രിഷാം ചുമതയേൽക്കും. ട്രം​പി​​​ന്‍റെ ഭാര്യ മെലാനിയ ട്രംപിന്‍റെ മുഖ്യ വക്താവായി പ്രവർത്തിക്കുകയാണ് സ്റ്റിഫാനി ഇപ്പോൾ. മെലാനിയ ട്വിറ്ററിലൂടെയാണ് പുതിയ വാർത്ത പുറത്തുവിട്ടത്.

സ്ഥാനമൊഴിഞ്ഞ സാ​റ സാ​ൻ​ഡേ​​ഴ്​​സിന്‍റെ പിൻഗാമിയായാണ് സ്റ്റിഫാനിയുടെ നിയമനം. പ്രസ് സെക്രട്ടറി പദവി കൂടാതെ കമ്യൂണിക്കേഷൻ ഡയറക്ടറുടെ ചുമതലയും സ്റ്റിഫാനി ഗ്രിഷാം വഹിക്കും. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ട്രംപിന്‍റെ മൂന്നാമത്തെ പ്രസ് സെക്രട്ടറിയാണ് സ്റ്റിഫാനി ഗ്രിഷാം. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം വൈ​റ്റ് ഹൗ​സി​ൽ പ്ര​വ​ർ​ത്തി​ച്ച​ സാ​റ സാ​ൻ​ഡേ​​ഴ്​​സ് ജൂൺ 14നാണ് പ്രസ് സെക്രട്ടറി പദവി ഒഴിഞ്ഞത്.