ട്രെയിനുകള്‍ റദ്ദാക്കല്‍: റീഫണ്ടിന് സൗകര്യമൊരുക്കി റെയില്‍വെ

due to Kerala rain, delay in railway

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ഇരുപതോളം ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്ന് ദക്ഷിണ റെയില്‍വെ എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. കൂടാതെ പ്രളയം മൂലം ട്രെയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് റീഫണ്ടിനും അവസരമൊരുക്കി.

സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുന്ന ടിഡിആര്‍ ഉപയോഗിച്ച് യാത്ര തടസമായവര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാം. ഇ-ബുക്ക് ചെയ്തവര്‍ക്കും ഒക്ടോബര്‍ 15 നു മുമ്പായി അപേക്ഷിക്കാവുന്നതാണ്. ഐആർസിടിസി  വെബ്സെെറ്റിലൂടെ ടിഡിആർ സമർപ്പിച്ചാണ് റീഫണ്ടിന് അപേക്ഷിക്കേണ്ടത്. ഇൻറർനെറ്റ് സൗകര്യം ഇല്ലാത്തവര്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍, പാസഞ്ചര്‍ മാര്‍ക്കറ്റിങ്, സതേണ്‍ റെയില്‍വേ മൂര്‍ മാര്‍ക്കറ്റ്, ചെന്നൈ 600003 എന്ന വിലാസത്തില്‍ അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here