ഗ്രാവിറ്റി കണ്ടുപിടിച്ചത്  ഐൻസ്റ്റീൻ, അതും ഒരു കണക്കുകളുടേയും സഹായമില്ലാതെ; പീയുഷ് ഗോയൽ

ഗ്രാവിറ്റി കണ്ടുപിടിച്ചത് ഐൻസ്ററീൻ ആണെന്നും ഗണിതശാസ്ത്രം ഒരു തരത്തിലും ഗ്രാവിറ്റി കണ്ടെത്താൻ ഐൻസ്ററീനെ സഹായിച്ചിട്ടില്ലെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ.
വിവാദ പരാമർശനവുമായി പിയൂഷ് ഗോയൽ

ഗ്രാവിറ്റി കണ്ടുപിടിച്ചത് ഐൻസ്ററീൻ ആണെന്നും ഗണിതശാസ്ത്രം ഒരു തരത്തിലും ഗ്രാവിറ്റി കണ്ടെത്താൻ ഐൻസ്ററീനെ സഹായിച്ചിട്ടില്ലെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. 

ഒരു ട്രേഡ് മീറ്റിങില്‍ പങ്കെടുക്കവെയാണ് പീയുഷ് തന്റെ വിവാദ പരാമര്‍ശം നടത്തുന്നത്. രാജ്യത്തുണ്ടായ സാമ്പത്തിക തകര്‍ച്ചയെ ന്യായീകരിക്കാന്‍ ശ്രമിക്കവെയാണ് അദ്ദേഹത്തിന്റെ മണ്ടത്തരം പുറത്തു വന്നത്. ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ചു ലക്ഷം കോടിയുടെ സാമ്പത്തിക വളര്‍ച്ചാ പദ്ധതിയുമായി ചേരുന്നില്ലല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ശ്രമിക്കുകയായിരുന്നു പീയൂഷ്.

നിങ്ങള്‍ ടെലിവിഷനില്‍ കാണുന്ന കണക്കുകളില്‍ വിശ്വസിക്കരുതെന്നും കണക്കുകളിലേക്ക് പോവരുത്. കണക്കുകള്‍ ഐന്‍സ്റ്റീനെ ഗ്രാവിറ്റി കണ്ടു പിടിക്കുന്നതില്‍ പോലും സഹായിച്ചിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. ഐന്‍സ്റ്റീന്‍ ഘടനാപരമായ സമവാക്യങ്ങള്‍ പിന്തുടര്‍ന്നിരുന്നെങ്കില്‍ ലോകത്ത് ഒന്നും തന്നെ കണ്ടു പിടിച്ചിട്ടുണ്ടാവില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും പീയൂഷ് പറയുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗ്രാവിറ്റി കണ്ടു പിടിച്ചത് ഐന്‍സ്റ്റീന്‍ അല്ല ഐസക് ന്യൂട്ടന്‍ ആണ്. നിലവില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ചൈനയുടെ 6.2 എന്ന നിരക്കിനേക്കാള്‍ പിന്നിലാണ്. കഴിഞ്ഞ് 27 വര്‍ശത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. 

പീയൂഷിന്റെ പരാമര്‍ശം വിവാദമായതോടെ റെയില്‍വേ മന്ത്രി ഇതുമായി ബന്ധപ്പെട്ടുള്ള വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. പ്രത്യേക സാഹചര്യത്തിലാണ് താന്‍ ആ പ്രസ്താവന പറഞ്ഞതെന്നും എന്നാല്‍ അത് ഏറ്റെടുക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്.

Content Highlights: Commercial Minister Piyush Goyal said maths did not help Einstein to discover gravity.